Saturday, February 6, 2010

വംശനാശം.


പരമ്പരാഗത സംസ്ക്കരങ്ങളും പഴമയും നശിക്കുന്ന പുതിയ പടയോട്ടത്തിന്റെ പുകച്ചുരുള്‍ മലയാളത്തെ മലിനമാക്കികൊണ്ടിരിക്കുന്നു .
മറന്നു പോയ കുലതോഴിലും കൃഷിയും നാശത്തിന്റെ വക്കിലാണെന്ന സത്യം നാം പലപ്പോഴും മറക്കുന്നു ...പലപ്പോഴും വിഷു നാളിലാണ് മലയാളികള്‍
ഈ മണ്‍ കലങ്ങള്‍ ഓര്‍മിക്കുന്നത്‌ തന്നെ ഇപ്പൊ അതും സ്റ്റീല്‍ പാത്രങ്ങള്‍ക്ക് വഴി മാറിയിരിക്കുന്നു നാളെ നമുക്ക് കൊല്ല പണിക്കാരനും..കുശവനും, ആശാരിയും
മൂശാരിയും, അങ്ങിനെ പലപല കുലങ്ങളും അവരുടെ പരമ്പരാഗത തൊഴിലും ജീവിതവും എല്ലാം വെറും കഥകള്‍ മാത്രമായി അവശേഷിക്കും കാലത്തിന്റെ ചരിത്ര പുസ്തകകങ്ങളില്‍ നിന്നും
ഒടുവില്‍ അതും ചിതലരിച്ചു പോയ താളിയോലകള്‍ പോലെ ഓര്‍മ്മയാകും ...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം കൂട്ടരേ ഓര്‍ക്കുവാനെന്തെന്തു കൂട്ടമുണ്ടോര്‍ക്കനാം  
മാടായിക്കാവിലെ പൂരം നാളില്‍ മാടായി പാറപ്പുറത്തെ പൂര ചന്തയില്‍ നിന്നും ഒരു മൊബൈല്‍ സ്നാപ്പ്

16 comments:

  1. ശരിയാണ്‌.സത്യം.

    ReplyDelete
  2. വംശനാശം..!!!

    അതു നിന്റെ വെരും തോന്നലുകളാ..
    എന്തോരം കാ‍ണണം നിനക്കിനീം..

    ReplyDelete
  3. ഹരീഷ്‌ പറഞ്ഞപോലെ ഇവരിൽ പലരും ഇന്നും ഉണ്ട്‌.. ഇടപ്പള്ളീ പള്ളിയുടേ മുൻപിലും ആലുവക്ക്‌ പോകുന്ന വഴിയിലുമെല്ലാം ടെന്റ്‌ കെട്ടി താമസമാ ഇവരൊക്കെ.. പിന്നെ, അവരുടെ പഴയ സംസ്കാരങ്ങൾ മാറിയിട്ടുണ്ടേന്ന് തോന്നുന്നു

    ReplyDelete
  4. manooraajeeee അതൊന്നും കേരളത്തിൽ നിന്നുള്ളവരല്ല എന്നാണു തോന്നുന്നത് പിന്നെ ഇത്തരക്കാർ ഇപ്പോൾ ഇല്ല എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം എന്റെ നാട്ടിലും ഉണ്ട് പക്ഷേ..ഒരു കാലത്ത് വളരെ സജ്ജീവമായിരുന്നതായിരുന്നു ഈ മൺപാത്ര നിർമ്മാണം...ഇപ്പൊ ഒരു ഒന്നോ രണ്ടോ ഫാമിലികൾ മാത്രമേ ഇത് തുടർന്നു കൊണ്ടു പോകുന്നുള്ളൂ...

    ReplyDelete
  5. ഇപ്പോഴും എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇവര്‍ ധാരാളമായുണ്ട്

    ReplyDelete
  6. ഈ പ്പണീം കൊണ്ടിരുന്നാ കാര്യങ്ങള്‍ നടക്കണ്ടേ ... മാറ്റം അനിവാര്യമാകുമ്പോള്‍ പലതും അന്യം നിന്നേക്കാം ..

    ReplyDelete
  7. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ തന്നെ എന്നാണു എന്റെ അഭിപ്രായം.സർവ്വവ്യാപി ആയി ഉണ്ടായിരുന്ന മൺകലങ്ങളും മറ്റും നിർമ്മാതാക്കൾ ഇപ്പോൾ അവിടെ ഉണ്ടു ഇവിടെയുണ്ടു എന്നു എടുത്തു പറയത്തക്ക അവസ്ഥയിൽ എത്തിയതു തന്നെ വംശനാശത്തിന്റെ ലക്ഷണമല്ലേ?

    ReplyDelete
  8. good,അയാളുടെ തല കൂടി ഉള്‍പ്പെടുതാമായിരുന്നു

    ReplyDelete
  9. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...
    ശരിയാണ്‌... വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ തന്നെ....

    ReplyDelete
  10. എല്ലാതിലും എല്ലാവരും പുതുമയല്ലെ തേടുന്നത്.

    ReplyDelete
  11. അല്ലാട്ടോ .. ഇപ്പഴും മണ്‍ചട്ടിയിലെ കറികള്‍ക്ക് അതേ രുചിയാണ് ... ഓരോ പ്രാവശ്യം നാട്ടില്‍ പോകുമ്പോഴും ചട്ടി പൊട്ടാതെ ഇവിടെ എത്തിക്കാന്‍ പെടുന്ന പാട്.. പിന്നെ ഗ്യാസ് അടുപ്പില്‍ ഇതിനു വേഗം വിള്ളല്‍ വീഴും.... എന്നാലും വംശനാശം സംഭവിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല ...

    ReplyDelete
  12. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടരും കുലതൊഴിലും.

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran