Thursday, February 11, 2010
ഇതേതാ മരം
ഈ മരം ഏതാ...ഈ കായയും വല്ലവർക്കും അറീയാമോ.....എനിക്കറീയില്ല ഞങ്ങളുടേ വില്ലയുടെ പിറകിലുള്ള ഒരു ചെറിയ മരമാ...ഇതിന്റെ പേരറിയാവുന്നവർ ഒന്നു പറയാമോ.....
Tuesday, February 9, 2010
യാരടി മോഹിനി
ഇവളെ എനിക് ഒരു പരിജയവും ഇല്ല ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിൽ കേറുംന്നേരം മുറ്റത്ത് കിടക്കുന്നതു കണ്ടു....ഒരു അനുരാഗ വിലോചനയയെപ്പോലെ......പിന്നെ ഒന്നു സ്നാപ്പിക്കളയാം എന്നു കരുതി ക്യാമറയുമായി വന്നപ്പോഴല്ലെ അവളുടെ ഒടുക്കത്തെ പോസ്....നമിത പോലും തോറ്റു പോകുന്ന പോസ് എന്റമ്മോ.....എത്ര അടുത്തു പോയിട്ടും അവൾ പിണങ്ങിയില്ല ..എനിക്കു പല പോസിലും നിന്നു തന്നു ....എന്തൊരു വികാരമാ അവളുറ്റെ മുഖത്ത് .....ഒടുവിൽ അവളുടെ താവളവും ഞാൻ കണ്ടു പിടിച്ചു....
Saturday, February 6, 2010
വംശനാശം.
പരമ്പരാഗത സംസ്ക്കരങ്ങളും പഴമയും നശിക്കുന്ന പുതിയ പടയോട്ടത്തിന്റെ പുകച്ചുരുള്‍ മലയാളത്തെ മലിനമാക്കികൊണ്ടിരിക്കുന്നു .
മറന്നു പോയ കുലതോഴിലും കൃഷിയും നാശത്തിന്റെ വക്കിലാണെന്ന സത്യം നാം പലപ്പോഴും മറക്കുന്നു ...പലപ്പോഴും വിഷു നാളിലാണ് മലയാളികള്‍
ഈ മണ് കലങ്ങള്‍ ഓര്‍മിക്കുന്നത് തന്നെ ഇപ്പൊ അതും സ്റ്റീല്‍ പാത്രങ്ങള്‍ക്ക് വഴി മാറിയിരിക്കുന്നു നാളെ നമുക്ക് കൊല്ല പണിക്കാരനും..കുശവനും, ആശാരിയും
മൂശാരിയും, അങ്ങിനെ പലപല കുലങ്ങളും അവരുടെ പരമ്പരാഗത തൊഴിലും ജീവിതവും എല്ലാം വെറും കഥകള്‍ മാത്രമായി അവശേഷിക്കും കാലത്തിന്റെ ചരിത്ര പുസ്തകകങ്ങളില്‍ നിന്നും
ഒടുവില്‍ അതും ചിതലരിച്ചു പോയ താളിയോലകള്‍ പോലെ ഓര്‍മ്മയാകും ...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം കൂട്ടരേ ഓര്‍ക്കുവാനെന്തെന്തു കൂട്ടമുണ്ടോര്‍ക്കനാം
മാടായിക്കാവിലെ പൂരം നാളില്‍ മാടായി പാറപ്പുറത്തെ പൂര ചന്തയില്‍ നിന്നും ഒരു മൊബൈല്‍ സ്നാപ്പ്
Thursday, February 4, 2010
Tuesday, February 2, 2010
Monday, February 1, 2010
Monday, January 25, 2010
പിടികിട്ടാപ്പുള്ളി
തക്കം കിട്ടിയാൽ വാതിൽ തുറന്നു പുറത്തു പോകും ..പിന്നെ ഏതെങ്കിലും സൌദികളുടെ വീട്ടിൽ ചെന്ന് തിരക്കണം
ആള് ഇത്രയേ ഉള്ളൂ എങ്കിലും ഇംഗ്ലീഷ് അറബി എന്നീ ഭാഷകൾ ഒരു വിധം പറഞ്ഞൊപ്പിക്കും ....
Subscribe to:
Posts (Atom)












